ബ്രെഷ് ചെയ്ത് ഡ്രെസ് മാറ്റി നേരെ തൊട്ടടുത്ത ജംഗ്ഷനിലേക്ക് നടന്നു...മഴ തോർന്നെങ്കിലും ചെറിയ കാറ്റിൽ ഇലകളിൽ തങ്ങി നിൽക്കുന്ന വെള്ളം മേലെ വീഴുമ്പോൾ നല്ലൊരു സുഖം തോന്നിയിരുന്നു...എതിരെ വന്ന പരിചയക്കാർക്ക് ഒരു ചിരി സമ്മാനിച്ചു പതിയെ നടന്നു... ചിലർ തന്നെ ആദ്യം കാണുന്ന പോലെയാണ് നോക്കുന്നത്... അവർക്കും എന്റെ നല്ലൊരു ചിരി സമ്മാനിച്ചു.കോയക്കാടെ കടയിൽ നിന്നും ഇറച്ചിയും പൈലി ചേട്ടന്റെ കടയിൽ നിന്നും പലചരക്ക് സാധനങ്ങളും വാങ്ങി തിരികെ വീട്ടിലേക്ക് .